വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; ഒരാളുടെ മൃതദേഹം പുറത്തെ കുളിമുറിയിൽ, ദുരൂഹത

വർഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമായിരുന്നു.

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളിയിൽ വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സി ടി വർഗീസ് (78), അന്നമ്മ വർഗീസ് (73) എന്നിവരാണ് മരിച്ചത്.

വർഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമായിരുന്നു. അടുക്കളയിൽ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച നിലയിൽ കണ്ടെത്തി. ഇരുവരും തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

To advertise here,contact us