കാട്ടാനയെ കാട്ടിലേക്ക് കയറ്റാന് ശ്രമിക്കുന്നതിനിടെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്

ഇന്ന് വൈകീട്ടായിരുന്നു സംഭവം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില് വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. പാലക്കാട് കോട്ടോപ്പാടം മുപ്പതേക്കറിലാണ് സംഭവം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഓഫീസര് എം ജഗദീഷിനാണ് പരിക്കേറ്റത്.

ഇന്ന് വൈകീട്ടായിരുന്നു സംഭവം. ജനവാസ മേഖലയില് ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്താന് ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജയദീഷിനെ മണ്ണാര്ക്കാട് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.

To advertise here,contact us