മുൻ വൈരാഗ്യത്തിൽ യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയില്

കാറിലെത്തിയ സംഘമാണ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്

പാലക്കാട്: കടമ്പഴിപ്പുറത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കോങ്ങാട് പെരിങ്ങോട് പ്ലാച്ചിക്കാട്ടിൽ ഗോകുലിനെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെയാണ് കടമ്പഴിപ്പുറം ബാർ ജംഗ്ഷനിൽ പ്രസാദ്, കുളക്കാട്ടുകുറിശ്ശി കണ്ടത്തിൽ ടോണി എന്നിവർക്ക് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് യുവാക്കളെ വ്യാഴാഴ്ച വെട്ടിപ്പരിക്കേൽപ്പിച്ചത്. അറസ്റ്റിലായ പ്രതി ഗോകുൽ സ്വർണ വ്യാപാരിയെ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയ കേസിൽ പ്രതിയായിരുന്നു.

To advertise here,contact us