കുടിശ്ശിക അടച്ചില്ല, ഫ്യൂസൂരി കെഎസ്ഇബി; അഗളി സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ ഇരുട്ടിൽ

നാല് മാസത്തെ കുടിശ്ശികയായി 53,000 രൂപ അടയ്ക്കാനുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

പാലക്കാട്: അഗളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. നാല് മാസത്തെ കുടിശ്ശികയായി 53,000 രൂപ അടയ്ക്കാനുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് ഫ്യൂസൂരിയതെന്നാണ് അഗളി കെഎസ്ഇബി അധികൃതരുടെ വിശദീകരണം.

എറണാകുളം ജില്ലയില് പനി പടരുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്

ആദിവാസി വിദ്യാർത്ഥികൾ ഉൾപ്പെടെ 2500 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൻ്റെ ഫ്യൂസാണ് കുടിശ്ശികയെ തുടർന്ന് കെഎസ്ഇബി ഊരി മാറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം. 40,000 രൂപയുടെ കുടിശ്ശിക മുമ്പ് പുതിയ ഹെഡ്മിസട്രിസ് ശമ്പളത്തിൽ നിന്നും അടച്ചിരുന്നു. ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സ്കൂളിന്റെ വൈദ്യുതി ബില്ല് അടച്ചിരുന്നതും ജില്ലാ പഞ്ചായത്തായിരുന്നു.

To advertise here,contact us