ട്രാൻസ്ജെന്റേഴ്സും നാട്ടുകാരും തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

പരിക്കേറ്റത് ഒരു ട്രാൻസ്ജെൻഡറിനും ഓട്ടോ ഡ്രൈവർക്കും

പാലക്കാട്: ട്രാൻസ്ജെന്റേഴ്സും നാട്ടുകാരും തമ്മിൽ സംഘർഷം. ഇന്നലെ രാത്രി ബിഇഎം സ്കൂളിന് സമീപമായിരുന്നു സംഭവം. സംഘർഷത്തിൽ ഒരു ട്രാൻസ്ജെൻഡറിനും പിരായിരി സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

To advertise here,contact us