തൃത്താലയിൽ വീണ്ടും ക്ഷേത്രത്തില് മോഷണം; 18,000 രൂപയുടെ നഷ്ടം

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും ക്ഷേത്ര പരിസരത്ത് പരിശോധന നടത്തി

പാലക്കാട്: തൃത്താലയിൽ വീണ്ടും ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം. തൃത്താല കണ്ണനൂർ ഭഗവതിക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് മോഷണം നടന്നത്. 18,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും ക്ഷേത്ര പരിസരത്ത് പരിശോധന നടത്തി.

ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ തുണി കൊണ്ട് മറച്ച നിലയിൽ കണ്ടെത്തി. തൃത്താല മേഖല കേന്ദ്രീകരിച്ച് ക്ഷേത്രങ്ങളിലും വീടുകളിലും മോഷണം തുടർ കഥയായതോടെ, വലിയ ആശങ്കയിലാണ് പ്രദേശവാസികൾ.

To advertise here,contact us