ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ബോണറ്റ് പൂർണമായി കത്തി

നിലമ്പൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു

മലപ്പുറം: കാര് കത്തിയുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. അകമ്പാടത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെയാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്നവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കോരംകോട് സ്വദേശി ഗോപാലകൃഷ്ണന്റെ കാറിനാണ് തീ പിടിച്ചത്. നിലമ്പൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ ടാങ്കിന് നേരിയ ചോർച്ച ഉണ്ടായിരുന്നതായും പറയുന്നു. ബോണറ്റ് പൂർണമായി കത്തി നശിച്ചു.

To advertise here,contact us