മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നാല് വയസുകാരന്റെ മരണം; കേസെടുത്ത് പൊലീസ്

ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

മലപ്പുറം: കൊണ്ടോട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാലു വയസുകാരൻ മരിച്ച സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു മരണം. ചികിത്സാ പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.

To advertise here,contact us