കരിപ്പൂരിൽ സ്വർണ്ണക്കടത്ത്; കടത്തിയയാളും തട്ടാന് നിന്നവരും അറസ്റ്റിൽ

56 ലക്ഷം രൂപയുടെ സ്വര്ണ്ണം കടത്തിയ കുറ്റ്യാടി സ്വദേശി ലബീബിനെയാണ് അറസ്റ്റ് ചെയ്തത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനും സ്വർണം കവരാനെത്തിയ ആറ് പേരടങ്ങിയ കവർച്ചാ സംഘവും അറസ്റ്റിൽ. 56 ലക്ഷം രൂപയുടെ സ്വര്ണ്ണം കടത്തിയ കുറ്റ്യാടി സ്വദേശി ലബീബിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര് പാനൂര് സ്വദേശികളായ നിധിന് (26), അഖിലേഷ് (26), മുജീബ്, അജ്മല് (36), മുനീര് (34), നജീബ് (45) എന്നിവരാണ് അറസ്റ്റിലായ കവർച്ചാ സംഘത്തിലുണ്ടായിരുന്നത്.

കരിപ്പൂര് എയര്പോര്ട്ടിലെത്തുന്ന ലബീബ് അനധികൃതമായി സ്വര്ണ്ണം കടത്തികൊണ്ടു വരുന്നുണ്ടെന്നും അത് കവര്ച്ച ചെയ്യാന് ഒരു ക്രിമിനല് സംഘം എയര്പോര്ട്ട് പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശീധരന് ഐപിസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് എയര്പോര്ട്ട് പരിസരങ്ങളില് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കവര്ച്ചാ സംഘത്തിലുള്പ്പെട്ട പാനൂര് സ്വദേശിയായ അഖിലേഷ് നിരവധി ക്രിമിനല് കേസുകളില് പ്രതിയാണ്.

ലബീബ്, അഖിലേഷ്, നിധിന്, മുജീബ്, നജീബ്, മുനീര്, അജ്മല് എന്നിവരെയും പിടിച്ചെടുത്ത സ്വര്ണ്ണവും മഞ്ചേരി ജെഎഫ്സിഎം കോടതിയില് ഹാജരാക്കുന്നതോടൊപ്പം ലബീബിനെതിരെയുള്ള തുടര് നടപടികള്ക്കായി പ്രിവന്റീവ് കസ്റ്റംസിന് വിശദമായ റിപ്പോര്ട്ടും സമര്പ്പിക്കും.

To advertise here,contact us