പട്ടർകടവിൽ 55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

വീടിൻ്റെ കിടപ്പുമുറിയിൽ ചാക്കിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്.

മലപ്പുറം: പട്ടർകടവിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 55 കിലോ കഞ്ചാവ് പിടികൂടി. വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വില്പന നടത്തുന്ന കോഴിക്കോട് തിക്കോടി സ്വദേശി ശൈലേഷ്, ഹൈദരബാദ് ബഹാദൂർ പുര സ്വദേശിനി സമറിൻ സാജിദ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയതു.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്. വീടിൻ്റെ കിടപ്പുമുറിയിൽ ചാക്കിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. ചെറുതും വലുതുമായ നിരവധി പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്

ആശുപത്രിയിൽ പോകാതെ പ്രസവം വീട്ടിലാക്കി; അമ്മയും കുഞ്ഞും മരിച്ചു

To advertise here,contact us