മലപ്പുറത്ത് എടക്കര ടൗണിൽ കാട്ടുപ്പോത്ത് ഇറങ്ങി

എത്രയും പെട്ടെന്ന് തന്നെ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരുത്താൻ ഉള്ള ശ്രമത്തിലാണ് വനപാലകരും.

മലപ്പുറം: എടക്കര ടൗണില് കാട്ടുപോത്ത് ഇറങ്ങി. വനപാലകരും നാട്ടുകാരും ചേർന്ന് നാട്ടിൽ ഇറങ്ങിയ കാട്ടുപോത്തിനെ സ്വകാര്യ സ്ഥലത്തേക്ക് ഓടിച്ചു കയറ്റി കാട്ടിലേക്ക് തുരുത്താൻ ഉള്ള ശ്രമത്തിലാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ടൗണിൽ കാട്ടുപോത്ത് ഇറങ്ങിയത്.

കഴിഞ്ഞ ദിവസം നിലമ്പൂർ രാമൻകുത്തിലും അമ്പാട് വടപുറത്തും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. അവിടുന്ന് എല്ലാം നാട്ടുകാർ ചേർന്ന് ഓടിക്കുകയായിരുന്നു. മലപ്പുറത്തെ മലയോര മേഖലകളിൽ വന്യ ജീവിശല്യം രൂക്ഷമായതുകൊണ്ട് നാട്ടുകാരും ആശങ്കയിലാണ്.

വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

എടക്കര ടൗണിൽ ഇറങ്ങിയ കാട്ടുപോത്ത് ഏറെ നേരം ബസ്സ് സ്റ്റാൻ്റിലും പെട്രോൾ പമ്പ് പരിസരത്തെല്ലാം നിന്നിട്ടാണ് എതിർ വശത്തേക്ക് പോയത്. വനമേഖലയോട് നൂറുമീറ്റർ അകലെ മാമാങ്കര മാധി ഭാഗത്താണ് കാട്ടുപോത്ത് ഉള്ളത്. എത്രയും പെട്ടെന്ന് തന്നെ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരുത്താൻ ഉള്ള ശ്രമത്തിലാണ് വനപാലകരും.

To advertise here,contact us