ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചു, തത്സമയം പിടികൂടി; പക്ഷേ, യുവാവ് രക്ഷപ്പെട്ടു

ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

icon
dot image

കോഴിക്കോട്: പന്തീരാങ്കാവിൽ ബവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചതിന് പിടികൂടിയ യുവാവ് രക്ഷപ്പെട്ടു. മദ്യം വാങ്ങനെത്തിയ യുവാവ് മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകുന്നത് കണ്ട ജീവനക്കാർ ഇയാളെ പിടികൂടിയായിരുന്നു. പിടികൂടി അൽപ സമയത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിന്റെ ഫോട്ടോ ലഭിച്ചുവെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

വിവാഹം കഴിക്കാന് പണം നല്കിയില്ല;പിതാവിനെ തീവെച്ചുകൊന്നു, മകൻ അറസ്റ്റിൽ

മൂന്നു പേരാണ് സംഘത്തിലുള്ളതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി. ഇതിന് മുൻപും മദ്യം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഷോപ് മാനേജർ എസ് അരുൺ പറഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതി മദ്യം മോഷ്ടിക്കുന്നതും, അരയിൽ തിരുകുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മോഷ്ടിച്ചതിന് ശേഷം ജീവനക്കാർ യുവാവിനെ പിടികൂടുന്ന ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.

dot image
To advertise here,contact us