കോഴിക്കോട്: അമിതവേഗതിയിൽ എത്തിയ പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. കല്ലാച്ചിചിയ്യൂർ സ്വദേശിനി പാറേമ്മൽ ഹരിപ്രിയ (20) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു വിദ്യാർത്ഥിയ്ക്കും പരിക്കേറ്റിട്ടുണ്ട്. എഴുത്തുപള്ളി പറമ്പത്ത് അമയ(20)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച കല്ലാച്ചി മിനി ബൈപാസ് റോഡിൽവെച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഹരിപ്രിയയുടെ തലയ്ക്കും കാലിനുമാണ് ഗുരുതരമായ പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയാടെയാണ് ഹരിപ്രിയ മരിച്ചത്. വാണിമേൽ ഭാഗത്ത് നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന കല്ലാച്ചിയിലി ഹൈമ ഗ്യാസ് ഏജൻസിയുടെ ലോറിയാണ് വിദ്യാർഥിനിയെ ഇടിച്ചത്.
'ആകാശ പണിമുടക്കില്' വലഞ്ഞ് യാത്രക്കാര്; കൂടുതല് സര്വീസുകള് റദ്ദാക്കി
അമിത വേഗതിയൽ വരവെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥികളെ ഇടിക്കുകയായിരുന്നു. വാഹനം റോഡിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഹരിപ്രിയ വാഹനത്തിനും പോസ്റ്റിനും ഇടയിൽ പെടുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് ഹരിപ്രിയയെ പുറത്തെടുത്തത്.