പാലാ-തൊടുപുഴ റൂട്ടിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് മാറ്റി

കോട്ടയം: പാലാ-തൊടുപുഴ റൂട്ടിൽ ബസ് മറിഞ്ഞു. ബെംഗളൂരുവിൽ നിന്ന് തിരുവല്ലയ്ക്ക് പോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. കുറിഞ്ഞിയിൽ വളവ് തിരിയവേയാണ് ബസ് മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.

To advertise here,contact us