ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

വൈകീട്ട് ആറരയോടെയായിരുന്നു അപകടം സംഭവിച്ചത്

കോട്ടയം: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു സമീപത്താണ് അപകടമുണ്ടായത്. കൊല്ലാട് സ്വദേശി സച്ചിനാണ് (19) മരിച്ചത്. സുഹൃത്ത് സെബാനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ആറരയോടെയായിരുന്നു അപകടം സംഭവിച്ചത്.

To advertise here,contact us