ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടോടി സ്ത്രീയെ കേന്ദ്രീകരിച്ചുളള അന്വേഷണം ശക്തം

പച്ച സാരിയുടുത്ത 25-30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ഇളയ കുട്ടിയെ എടുത്ത് കയ്യിൽ പിടിച്ചു നിൽക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി.

ഈരാറ്റുപേട്ട: ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. തേവരുപാറ സ്വദേശി ഷിബിലി മൗലവിയുടെ മകളെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുട്ടികളെ വീടിനു പിന്നിലേക്കു കുളിപ്പിക്കാൻ കൊണ്ടുപോയ സമയത്തായിരുന്നു ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പച്ച സാരിയുടുത്ത 25-30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ഇളയ കുട്ടിയെ എടുത്ത് കയ്യിൽ പിടിച്ചു നിൽക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി.

കട്ടപ്പനയിൽ അയൽവാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു

ഒന്നര വയസുകാരിയെ തിരികെ വാങ്ങിയപ്പോൾ മുതിർന്ന കുട്ടിയുടെ കയ്യിൽ കയറിപ്പിടിച്ചതായും കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ തിരികെ വാങ്ങിയതോടെ സ്ത്രീ പെട്ടെന്ന് വഴിയിലിറങ്ങി പോകുകയായിരുന്നു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണ്.

To advertise here,contact us