കോട്ടയം: കോട്ടയത്ത് വാഹനമിടിച്ചു വൃദ്ധ മരിച്ച സംഭവത്തില് നിർത്താതെ പോയ കാർ അഞ്ചു മാസത്തിനുശേഷം കണ്ടെത്തി. ഹൈദരാബാദിൽനിന്നാണ് മുണ്ടക്കയം പൊലീസ് കാർ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ 15നാണ് പറക്കച്ചിറ പുതുപറമ്പിൽ തങ്കമ്മ ശബരിമല തീർഥാടകരുടെ വാഹനമിടിച്ചു മരിച്ചത്. നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാൻ സഹായകരമായത്. കാറും ഡ്രൈവറെയും ഉടൻ കേരളത്തിൽ എത്തിക്കുമെന്നും ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ദമ്പതികൾ കസ്റ്റഡിയില് ആത്മഹത്യ ചെയ്ത നിലയിൽ ; പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ