വൃത്തിയാക്കാനായി ഇറങ്ങി, യുവാവ് കിണറ്റില് കുടുങ്ങി; പുറത്തെത്തിച്ച് ഫയര്ഫോഴ്സ്

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാമിന് പിടിച്ചിറങ്ങിയ കയറുവഴി തിരികെ കയറാന് കഴിഞ്ഞില്ല

കോട്ടയം: വാഴൂര് ചാമംപതാലില് കിണറ്റിനുള്ളില് അകപ്പെട്ടുപോയ യുവാവിനെ പുറത്തെത്തിച്ച് ഫയര്ഫോഴ്സ്. ചാമംപതാല് സ്വദേശി സാം (25) ആണ് കിണറ്റിനുള്ളില് കുടുങ്ങിയത്. വീടിന് സമീപത്തെ കിണര് വൃത്തിയാക്കാന് ഇറങ്ങിയതായിരുന്നു യുവാവ്.

ഓണ്ലൈന് ലോണ് തട്ടിപ്പ്; കണ്ണൂരില് മൂന്ന് പേര്ക്ക് പണം നഷ്ട്ടമായി

ഇരുപത്തഞ്ച് അടിയിലേറെ ആഴമുള്ള കിണറായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാമിന് പിടിച്ചിറങ്ങിയ കയറുവഴി തിരികെ കയറാന് കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ സമീപവാസികള് ഉടന് പാമ്പാടി ഫയര് ഫോഴ്സിനെ വിവരം അറിയിച്ചു. പാമ്പാടി ഫയര്ഫോഴ്സാണ് സാമിനെ പുറത്ത് എത്തിച്ചത്.

To advertise here,contact us