വൈക്കത്ത് ട്രെയിൻ തട്ടി യുവാക്കൾ മരിച്ചു; അപകടം ഉത്സവം കൂടി മടങ്ങും വഴി

വടയാറിൽ ഉത്സവം കൂടിയതിന് ശേഷം വീട്ടിലേക്ക് മടങ്ങും വഴി പുലർച്ചെയാണ് അപകടം. രണ്ടുപേരും കോട്ടയത്തെ സ്വകാര്യ കോളജിൽ ബിബിഎ വിദ്യാർഥികളാണ്.

കോട്ടയം: വൈക്കം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളൂർ സ്രാങ്കുഴി കട്ടിങ്ങിന് സമീപത്താണ് ട്രെയിൻ തട്ടി യുവാക്കൾ മരിച്ചത്.

വെള്ളൂർ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹൻ (21), സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. വടയാറിൽ ഉത്സവം കൂടിയതിന് ശേഷം വീട്ടിലേക്ക് മടങ്ങും വഴി പുലർച്ചെയാണ് അപകടം. രണ്ടുപേരും കോട്ടയത്തെ സ്വകാര്യ കോളജിൽ ബിബിഎ വിദ്യാർഥികളാണ്. രാവിലെ നടക്കാൻ ഇറങ്ങിയ സമീപവാസികളാണ് മൃതദേഹങ്ങൾ കണ്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ സ്ഥലത്തുനിന്ന് നീക്കം ചെയ്തു.

To advertise here,contact us