വസ്ത്രം മടക്കിവെച്ചില്ല, പത്ത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്; അറസ്റ്റ്

ഷിബു സ്വന്തം മുത്തച്ഛനെ കൊന്ന കേസിൽ പ്രതിയാണ്. കേസിലെ ഏക ദൃക്സാക്ഷിയാണ് ഈ കുട്ടി.

കൊല്ലം: പത്ത് വയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കേരളപുരം സ്വദേശി ഷിബു ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കട്ടിലിൽ കിടന്ന വസ്ത്രം മടക്കിവെക്കാത്തതിനെ തുടർന്നാണ് കുട്ടിയെ മർദ്ദിച്ചത്. മർദ്ദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്.

ഷിബു സ്വന്തം മുത്തച്ഛനെ കൊന്ന കേസിൽ പ്രതിയാണ്. കേസിലെ ഏക ദൃക്സാക്ഷിയാണ് ഈ കുട്ടി. ഷിബു പ്രതിയായ കൊലപാതക കേസിൽ മൊഴിമാറ്റിപ്പറയാൻ വേണ്ടിയാണോ കുട്ടിയെ മർദിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

To advertise here,contact us