കാസർകോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു

കുട്ടിയുടെ കാതിൽ ഉണ്ടായിരുന്ന ആഭരണം പ്രതികൾ കവർന്നു

കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ കാതിൽ ഉണ്ടായിരുന്ന ആഭരണം പ്രതികൾ കവർന്നു. സ്വർണം എടുത്ത ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു

To advertise here,contact us