ഒമ്പതാം ക്ലാസുകാരൻ ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

ബൈക്ക് ഓടിച്ച വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസർഗോഡ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അംഗഡിമൊഗർ പെർളാടത്തെ അബ്ദുല്ല കുഞ്ഞി ആണ് മരിച്ചത്. വൈകീട്ട് 4.45 ഓടെ കുമ്പള ടൗണിൽ വെച്ചായിരുന്നു അപകടം. ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുല്ലയെ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വിദ്യാർഥികളാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്.

To advertise here,contact us