കെപിസിസി പ്രവർത്തന ഫണ്ട് പിരിവിൽ വീഴ്ച; കാസർകോട് മണ്ഡലം പ്രസിഡണ്ടുമാർക്കെതിരെ അച്ചടക്ക നടപടി

ഫണ്ട് പിരിവില് വീഴ്ചവരുത്തിയ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടി. അവരെ തല്സ്ഥാനത്ത് നിന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് നീക്കം ചെയ്തതായി കെ പി സി സി ജനറല് സെക്രട്ടറി ടി യു രാധാകൃഷ്ണന് അറിയിച്ചു.

കാസർകോട്: കാസര്കോട് ജില്ലയില് കെപിസിസിയുടെ പ്രവര്ത്തന ഫണ്ട് പിരിവില് വീഴ്ചവരുത്തിയ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടി. അവരെ തല്സ്ഥാനത്ത് നിന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് നീക്കം ചെയ്തതായി കെ പി സി സി ജനറല് സെക്രട്ടറി ടി യു രാധാകൃഷ്ണന് അറിയിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ കെപി ബാലകൃഷ്ണന്(കാഞ്ഞങ്ങാട്),രവി പൂജാരി(കുമ്പള),ബാബു ബന്ദിയോട്(മംഗല്പാടി),മോഹന് റൈ(പൈവെളിഗെ), എ.മൊയ്ദീന് കുഞ്ഞ്(മടിക്കൈ) എന്നിവര്ക്കെതിരെയാണ് അച്ചടക്ക നടപടി.

To advertise here,contact us