എൻഡോസൾഫാൻ ദുരിതബാധിതര് അനിശ്ചിതകാല സമരം ആരംഭിച്ചു

സർക്കാരിൻറെ വിവാദ ഉത്തരവ് പിൻവലിക്കുക, ചികിത്സയും മരുന്നും നൽകുക, എൻഡോസൾഫാൻ സെൽ യോഗം ചേരുക എന്നിവയാണ് ആവശ്യങ്ങൾ

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരായി മെഡിക്കൽ ക്യാമ്പുവഴി കണ്ടെത്തിയ 1031 പേർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിതകാല സമരം തുടങ്ങി. കാസർകോട് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ മുന്നിൽ രാവിലെ 10 30 ഓടെയാണ് അനിശ്ചിതകാല സമരത്തിന് തുടക്കമായത്.

'വായ്ക്കരി ഇടാന് പോലും പറ്റിയില്ല, വിധിയില് സന്തോഷം'; രണ്ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ

2017 ലെ മെഡിക്കൽ ക്യാമ്പിന് ശേഷം എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും പിന്നീട് കാരണമില്ലാതെ ഒഴിവാക്കുകയും ചെയ്ത 1031 പേരെ പട്ടികയിൽ ഉൾപ്പെടുത്തുക എന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം. ഇതിന് പുറമേ , 2011 ഒക്ടോബർ 25 നുശേഷം ജനിച്ചവർ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്ന സർക്കാരിൻറെ വിവാദ ഉത്തരവ് പിൻവലിക്കുക, ചികിത്സയും മരുന്നും നൽകുക, എൻഡോസൾഫാൻ സെൽ യോഗം ചേരുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നത്. കവി വീരാൻകുട്ടി സമരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു വരെയാണ് സമരം നടത്തുന്നത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നാണ് ദുരിതബാധിതർ പറയുന്നത്.

2019 ജനുവരി 30 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ അമ്മമാർ ഏറ്റെടുത്ത അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 1905 ൽ പെട്ട 18 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ ലിസ്റ്റിൽ പെടുത്താനും ബാക്കിയുള്ളവരുടെ മെഡിക്കൽ വിവരങ്ങൾ പരിശോധിച്ച് അർഹരെ ഉൾപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിൽ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റിൽപെടുത്തി.

കേരളത്തില് നിന്ന് അയോധ്യയിലേക്കുള്ള ട്രെയിന് സര്വീസ് വൈകും; കാരണം വിശദീകരിച്ച് റെയില്വേ

എന്നാൽ, ബാക്കി 1031 പേരുടെ കാര്യത്തിൽ നടപടികളുണ്ടായില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നു മുതൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്നതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ അറിയിച്ചിരുന്നു.

To advertise here,contact us