കാസർകോട്: തല മുണ്ഡനം ചെയ്തു പ്രതിഷേധം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ നടപടി. പത്മരാജൻ ഐങ്ങോത്തിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞദിവസം ഹോസ്ദുർഗ് അസി. രജിസ്ട്രാർ ഓഫീസിനു മുന്നിലാണ് പത്മരാജൻ പ്രതിഷേധിച്ചത്. കോൺഗ്രസ് ഭരിക്കുന്ന ഹോസ്ദുർഗ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ നടപടി ഇല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിൽ കൂടെയുണ്ടായിരുന്ന അഞ്ച് കോൺഗ്രസ് പ്രവർത്തകരെയും പാർട്ടി സസ്പെൻഡ് ചെയ്തു. ബാങ്ക് ഡയറക്ടർ കൂടിയാണ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് പത്മരാജൻ ഐങ്ങോത്ത്.