മദ്യലഹരിയില് തര്ക്കം; കണ്ണൂരില് അനുജന് ജ്യേഷ്ഠനെ കുത്തിക്കൊന്നു

സഹോദരങ്ങളായ ഇവര് തമ്മില് വാക്ക് തര്ക്കം ഉണ്ടായതായി നാട്ടുകാര്

കണ്ണൂര്: പടിയൂരില് അനുജന് ജ്യേഷ്ഠനെ കത്തികൊണ്ട് കുത്തിക്കൊന്നു. ചാളാംവയല് കോളനിയില് രാജീവനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവന് ജ്യേഷ്ഠനായ രാജീവനെ കത്തികൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിലും കൈത്തണ്ടയിലും കുത്തേറ്റ രാജീവനെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങളായ ഇവര് തമ്മില് വാക്ക് തര്ക്കം ഉണ്ടായതായി നാട്ടുകാര് പറയുന്നു.

To advertise here,contact us