വീട്ടുമുറ്റത്ത് കടുവ, പട്ടാപ്പകലും സഞ്ചാരം; അടയ്ക്കാത്തോട്ടിൽ നിരോധനാജ്ഞ, പരിഭ്രാന്തിയിൽ ജനങ്ങൾ

പ്രദേശത്തെ കരിയംകാപ്പിൽ ഇന്നലെ ഉച്ചയ്ക്ക് നാട്ടുകാർ കടുവയെ കണ്ടിരുന്നു.

കണ്ണൂർ: കേളകം, അടയ്ക്കാത്തോട് മേഖലയിൽ വീണ്ടും കടുവയിറങ്ങി. അടക്കാത്തോടിലെ ചിറക്കുഴിയിൽ ബാബുവിന്റെ വീടിനോട് ചേർന്ന് കടുവ കടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പ്രദേശത്തെ കരിയംകാപ്പിൽ ഇന്നലെ ഉച്ചയ്ക്ക് നാട്ടുകാർ കടുവയെ കണ്ടിരുന്നു.

മേഖലയിൽ കടുവാ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. കടുവയെ പിടികൂടാൻ സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സമീപ മേഖലയായ കൊട്ടിയൂരിൽ നിന്ന് മറ്റൊരു കടുവയെ വനം വകുപ്പ് പിടികൂടിയത്. ജില്ലാ ഭരണകൂടം അടയ്ക്കാത്തോട് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആർആർടി സംഘത്തെ പ്രത്യേകമായി മേഖലയിൽ നിയോഗിച്ചതായും വനം വകുപ്പ് വ്യക്തമാക്കി.

To advertise here,contact us