തലശ്ശേരിയില് നിന്ന് 400 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേര് കസ്റ്റഡിയില്

15,300ൽ അധികം പാക്കറ്റുകളിലായി സൂക്ഷിച്ച ഉൽപ്പന്നങ്ങളാണ് എക്സൈസ് സംഘം പിടികൂടിയത്.

കണ്ണൂർ: തലശ്ശേരിയിൽ 400 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇല്ലിക്കുന്ന് ബദ്രിയ മസ്ജിദിന് സമീപമുള്ള യാസിൻ എന്നയാളുടെ വാടക വീട്ടിലാണ് വലിയ അളവിൽ നിരോധിത ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. 15,300ൽ അധികം പാക്കറ്റുകളിലായി സൂക്ഷിച്ച ഉൽപ്പന്നങ്ങളാണ് എക്സൈസ് സംഘം പിടികൂടിയത്. ഫരീദാബാദിൽ നിന്നും കൊറിയർ പാർസലിൽ അയച്ചതാണ് പിടിച്ചെടുത്തത്. സംഭവത്തില് ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാൻ, മുഹമ്മദ് സഫ്വാൻ എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

To advertise here,contact us