ആറ് മാസം മുമ്പ് ബീഫ് കറിയിൽ കഷ്ണം കുറഞ്ഞു, വൈരാഗ്യത്തില് വീണ്ടുമെത്തി; ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് കേസെടുത്തിട്ടുണ്ട്.

തൊടുപുഴ: ലോഡ്ജിൽ മുറി ആവശ്യപ്പെട്ട് എത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചു. ഞായറാഴ്ച വൈകിട്ടാണ് ഉടുമ്പൻചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിൽ എത്തി മുറി ആവശ്യപ്പടുന്നത്. മുറി ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് വാക്ക് തർക്കമായി ഹോട്ടൽ ഉടമയെ മർദ്ദിക്കുകയായിരുന്നു. ആറ് മാസം മുൻപ് ഇതേ മൂവർ സംഘം തന്നെ ബീഫ് കറിയിൽ കഷ്ണം കുറഞ്ഞെന്ന് പറഞ്ഞ് ഇതേ ഹോട്ടലിൽ ബഹളം ഉണ്ടാക്കിയിരുന്നു.

ആക്രമണത്തിൽ ഹോട്ടൽ ഉടമയായ കൊച്ചുപുരയ്ക്കൽ വാവച്ചനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലേയ്ക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിൽ വാവച്ചന്റെ തലയ്ക്കും ചെവിയ്ക്കും പരുക്കേറ്റിട്ടുണ്ട്. മൂക്കിനും സാരമായി പരിക്ക് ഏറ്റിട്ടുണ്ട്. വാവച്ചനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ ആശങ്കയായി മഞ്ഞപ്പിത്തം; ജൂണിൽ മാത്രം റിപ്പോര്ട്ട് ചെയ്തത് 1761 കേസുകൾ

ആറ് മാസം മുൻപുണ്ടായ ബീഫ് കറി തർക്കത്തിലും ഏറ്റുമുട്ടലുമുണ്ടായിരുന്നു. തുടർന്ന് ഇവരെ ലോഡ്ജിൽ നിന്നും ഇറക്കി വിട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യം മൂലമാണ് ഞായറാഴ്ച രാത്രിയിൽ ഹോട്ടലിൽ എത്തി മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് കേസെടുത്തിട്ടുണ്ട്.

To advertise here,contact us