കട്ടപ്പനയിൽ അയൽവാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു

കയ്യാങ്കളിക്കിടെ സുബിനെ ബാബു കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു

ഇടുക്കി : കട്ടപ്പനയിൽ അയൽവാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. കക്കാട്ടുകട സ്വദേശി സുബിൻ ഫ്രാൻസിസ് കളപ്പുരക്കലാണ് മരിച്ചത്. സുബിൻ ഫ്രാൻസിസിനെ വെട്ടി കൊലപ്പെടുത്തിയ സുവർണ്ണഗിരി സ്വദേശി വെൺമാന്ത്ര ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അയൽവാസികൾ തമ്മിലുള്ള വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കട്ടപ്പനയിലെ ഭാര്യ വീട്ടില് എത്തിയതായിരുന്നു കൊല്ലപ്പെട്ട സുബിന് ഫ്രാന്സിസ്. ഇവിടെ വച്ചാണ് അയല്വാസിയുമായി വാക്കുതര്ക്കമുണ്ടായത്. കയ്യാങ്കളിക്കിടെ സുബിനെ ബാബു കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു.

വെട്ടേറ്റ് വീണ സുബിനെ വീട്ടുകാര് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനുമുന്പും ബാബു അക്രമാസക്തനായി പെരുമാറിയ സംഭവങ്ങളില് പലരും പൊലീസില് പരാതിപ്പെട്ടിട്ടുണ്ട്. സുബിന്റെ മൃതദേഹം ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.

ആദ്യ ചാന്ദ്രയാന് ദൗത്യത്തിന്റെ ഡയറക്ടര് ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു

To advertise here,contact us