വിവാഹം കഴിക്കാന് പണം നല്കിയില്ല;പിതാവിനെ തീവെച്ചുകൊന്നു, മകൻ അറസ്റ്റിൽ

സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി : മാങ്കുളത്ത് മൃതദേഹം കത്തിക്കരിഞ്ഞ് നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം ആറാംമൈൽ മുപ്പത്തിമൂന്നിന് സമീപം താമസിക്കുന്ന പാറേക്കുടിയില് തങ്കച്ചന് അയ്യപ്പൻ്റെ(58) മൃതദേഹമാണ് കത്തിക്കരിഞ്ഞ് നിലയിൽ കണ്ടെത്തിയത്. വിവാഹം ചെയ്യാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ മകൻ ബബിൻ (36), തങ്കച്ചനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം മരിച്ചെന്ന് കരുതി തീ വെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കോട്ടയത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

To advertise here,contact us