പശുവിനെ കെട്ടാൻ പറമ്പിൽ പോയി, കാൽവഴുതി കുളത്തിൽ വീണു; നാലു വയസുകാരന് ദാരുണാന്ത്യം

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂവക്കണ്ടം: ഇടുക്കി കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കൂവക്കണ്ടം സ്വദേശികളായ വൈഷ്ണവ്-ഷാലു ദമ്പതികളുടെ മകൻ ധീരവാണ് മരിച്ചത്. വല്യമ്മയോടൊപ്പം പശുവിനെക്കെട്ടാൻ പോയപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.

തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴയിൽനിന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

To advertise here,contact us