ബസിൽ മുന്നിലേക്ക് കയറി നില്ക്കാന് പറഞ്ഞു; കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ച് യാത്രക്കാരൻ

സംഭവത്തില് പ്രതിയായ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളം ഉദയം പേരൂരില് യാത്രക്കാരൻ ബസ് കണ്ടക്ടറെ ബിയര് കുപ്പിയുടെ കഷ്ണം ഉപയോഗിച്ച് കുത്തിപ്പരിക്കേല്പ്പിച്ചു. വയറിന് കുത്തേറ്റ കണ്ടക്ടര് ജയിന് ചികിത്സയിലാണ്. ബസ്സില് മുന്നിലേക്ക് കയറി നില്ക്കാന് പറഞ്ഞതിനാണ് യാത്രക്കാരനായ വിനു ആക്രമണം നടത്തിയത്. സംഭവത്തില് പ്രതിയായ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

നടക്കാവ് പാലത്തില്വെച്ച് ഹൈക്കോര്ട്ട്-പൂത്തോട്ട റോഡില് ഓടുന്ന വേളാങ്കണ്ണി മാത എന്ന ബസിന്റെ കണ്ടക്ടറാണ് ജെയിന്. ബസില് തിരക്ക് അനുഭവപ്പെട്ടപ്പോള് വിനുവിനോട് കണ്ടക്ടര് മുന്നിലേക്ക് കയറി നില്ക്കാന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബസില് തര്ക്കം ഉണ്ടാകുകയും ചെയ്തു. ശേഷം വിനു ബസിന് പുറത്തേക്ക് ഇറങ്ങുകയും ബിയറിന്റെ കുപ്പിയുടെ കഷ്ണം എടുത്ത് വീണ്ടും തിരിച്ചുവന്ന് ജയിനെ കുത്തുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.

കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രി; ഔദ്യോഗിക അറിയിപ്പുമായി ബെക്കിങ്ങ്ഹാം കൊട്ടാരം

പരിക്കേറ്റ ജയിൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി മദ്യപിച്ചിരുന്നോ എന്നതുള്പ്പടെയുള്ള കാര്യങ്ങള് പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

To advertise here,contact us