ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ തർക്കം; ആലുവയിൽ വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു

ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് തർക്കം ഉണ്ടായത്.

കൊച്ചി: ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് സംഭവം. വാക്കു തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.

To advertise here,contact us