മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയില് തടിലോറിയില് ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മതില് തകര്ത്ത് മുറ്റത്തേക്ക് തലകീഴായി വീണ് അപകടം. അപകടത്തില് ഒരാള് മരിച്ചു. ഒരാള്ക്ക് ഗുരുതര പരിക്കേറ്റു. വാഴക്കുളം തൈക്കുടിയില് നിതീഷ് ദിനേശന് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്.
നിതീഷിനോടൊപ്പം ജീപ്പില് ഒപ്പമുണ്ടായ സുഹൃത്ത് ജോസ്മോനാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ ജോസ്മോന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മുവ്വാറ്റുപുഴ ആരക്കുഴ റോഡില് പെരുമ്പല്ലൂരിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും നിതീഷിന്റെ ജീവന് രക്ഷിക്കാനായില്ല.
പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവം; മലയാളി സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്
മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പാണ് അപകടത്തില്പ്പെട്ടത്. എതിര് ദിശയില് തടി കയറ്റിവന്ന ലോറിയില് തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ശേഷം വീടിന്റെ മതില് തകര്ത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ജീപ്പ് രണ്ടായി പിളര്ത്തു. പാറേക്കുടി ജോബിയുടെ വീടിന്റെ മതിലാണ് അപകടത്തിൽ തകർന്നത്. നിതീഷിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.