വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസ്: ക്വട്ടേഷൻ സംഘം പിടിയിൽ

മൂന്ന് അംഗ സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്.

കൊച്ചി: വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭനത്തിൽ ക്വട്ടേഷൻ സംഘം പിടിയിൽ. മൂന്ന് അംഗ സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. അജിൻ ഡാനിയൽ, മനു മണിയപ്പൻ തുടങ്ങിയവരാണ് പിടിയിലായത്. ഗോവയിൽ നിന്നും മുബൈലേക്ക് വരുന്ന വഴിയാണ് പ്രതികളെ പിടിച്ചത്. സ്പെഷ്യൽ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. ബന്ധുവായ സ്ത്രീ ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. ഇതിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

ജയയെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ബന്ധുവായ സജീഷ് ആയിരുന്നു. സജീഷ് ഉൾപ്പെടെയുള്ള രണ്ട് പേരെയാണ് പിടികൂടാനുള്ളത്. സജീഷ് കേരളം വിട്ടതായാണ് വിവരം. അന്വേഷണ സംഘത്തിന്റെ കയ്യിൽ നിന്നും രണ്ട് തവണ സജീഷ് രക്ഷപെട്ടു. പ്രിയങ്ക, വിഥുൻ ദേവ്, സജീഷിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച ബിബിൻ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

മാസപ്പടിയിലെ ഹൈക്കോടതി നോട്ടീസ്; മുഖ്യമന്ത്രിയും സിപിഐഎമ്മും പ്രതിരോധത്തില്

തിങ്കളാഴ്ചയാണ് ഓട്ടം വിളിച്ച മൂന്ന് പേര് ചേര്ന്ന് വനിതാ ഓട്ടോ ഡ്രൈവറായ ജയയെ ക്രൂരമായി മര്ദ്ദിച്ചത്. കുടുംബവഴക്കാണ് ക്വട്ടേഷന് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞിരുന്നു. മുഖ്യപ്രതിയായ സജീഷിന്റെ ഭാര്യയാണ് പൊലീസിന്റെ കസ്റ്റഡിയിലാണ്. വ്യക്തി വിരോധത്തിന്റെ പേരില് ഗുണ്ടാസംഘങ്ങളെ നിയോഗിച്ച് ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് വനിതാകമ്മീഷന് അധ്യക്ഷ പ്രതികരിച്ചിരുന്നു. കുടുംബം പുലര്ത്താന് ഓട്ടോ ഓടിക്കുന്ന ഒരു സ്ത്രീക്കാണ് ഇത്തരത്തിലൊരു അവസ്ഥയുണ്ടായത്. സ്ത്രീകള്ക്കെതിരെ ഇത്തരം അവസ്ഥ ആവര്ത്തിക്കാതിരിക്കാന് പൊലീസ് കര്ശന നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന് നിലപാടെന്നും പി സതീദേവി വ്യക്തമാക്കിയിരുന്നു.

To advertise here,contact us