ഇന്ത്യന് ഡന്റല് അസ്സോസിയേഷന് കൊച്ചി ബ്രാഞ്ച് ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

പുകയില ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് അവബോധം വളര്ത്താന് ക്ലാസുകളും ഫ്ളാഷ്മോബും സംഘടിപ്പിച്ചു

ഇന്ത്യന് ഡന്റല് അസ്സോസിയേഷന്, കൊച്ചി ബ്രാഞ്ച് ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. ഇന്ഫോപാര്ക്ക്, വൈറ്റില വാട്ടര്, റെയില് മെട്രോ സ്റ്റേഷനുകളിലും, ഇടപ്പള്ളി മെട്രോ സ്റ്റേഷന്, ലുലു മാള് എന്നിവിടങ്ങളിലും സൗജന്യ ദന്തപരിശോധനയോടൊപ്പം പുകയില ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് അവബോധം വളര്ത്താന് ക്ലാസുകളും ഫ്ളാഷ്മോബും സംഘടിപ്പിച്ചു. IDA കൊച്ചി ഭാരവാഹികള് പരിപാടികള്ക്ക് നേതൃത്വം നല്കി.

To advertise here,contact us