കൊച്ചിയിൽ കാറുകളുടെ മത്സരയോട്ടം; അച്ഛനെയും മകളെയും ഇടിച്ച് തെറിപ്പിച്ചു

എച്ച്എംടി കോളനി ജംഗ്ഷനിൽ സീപോർട്ട് എയർപോർട്ട് റോഡിലായിരുന്നു അപകടം

കൊച്ചി: കളമശ്ശേരിയിൽ കാറുകളുടെ മത്സരയോട്ടത്തെ തുടർന്ന് അപകടം. ഏഴ് വയസ്സുകാരിയെയും അച്ഛനെയും കാർ ഇടിച്ചുതെറിപ്പിച്ചു. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. എച്ച്എംടി കോളനി ജംഗ്ഷനിൽ സീപോർട്ട് എയർപോർട്ട് റോഡിലായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിൽ മകളെെ സ്കൂളിൽനിന്ന് വിളിച്ചു കൊണ്ടു പോവുകയായിരുന്നു അച്ഛൻ. മത്സരയോട്ടം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം റിപ്പോർട്ടറിന് ലഭിച്ചു.

To advertise here,contact us