വഴി ചോദിച്ചെത്തി; പറഞ്ഞുകൊടുത്ത വിദ്യാര്ഥിനിക്കു നേരെ നഗ്നതാ പ്രദര്ശനം; പ്രതി അറസ്റ്റിൽ

കഴിഞ്ഞ ജൂണ് 28-നായിരുന്നു സംഭവം

മാവേലിക്കര: പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയയാള് അറസ്റ്റില്. കായംകുളം പെരിങ്ങാല നടക്കാവ് ചാങ്കൂര് പടീറ്റതില് മധുസൂദന(മനു-36)നെ മാവേലിക്കര പൊലീസാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂണ് 28നായിരുന്നു സംഭവം. വീടിനു സമീപമുള്ള റോഡില് നില്ക്കുകയായിരുന്ന പെണ്കുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ പ്രതി മാവേലിക്കരയിലേക്കുള്ള വഴിചോദിച്ചു.

വഴി പറഞ്ഞുകൊടുത്ത പെണ്കുട്ടിക്കുനേരേ ഇയാള് നഗ്നതാ പ്രദര്ശനം നടത്തുകയായിരുന്നു. സംഭവത്തില് പരാതി ലഭിച്ചയുടന് മാവേലിക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത് പിടികൂടിയത്.

To advertise here,contact us