ബൈക്ക് സഡൺ ബ്രേക്കിട്ടു, അമ്മയുടെ കൈയിൽ നിന്ന് താഴെ വീണ കുഞ്ഞിന് ദാരുണാന്ത്യം

സഡൺ ബ്രേക്കിട്ടതോടെ അമ്മയുടെ കൈയിലിരുന്ന കുഞ്ഞ് താഴെ വീഴുകയായിരുന്നു.

ആലപ്പുഴ: ബൈക്കിൽ സഞ്ചരിക്കവെ അമ്മയുടെ കൈയിൽ നിന്ന് വീണ് കുഞ്ഞിന് ദാരുണാന്ത്യം. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് അതിദാരുണമായ സംഭവമുണ്ടായത്. എട്ട് മാസം പ്രായമായ മുഹമ്മദ് ആണ് മരിച്ചത്. പുവത്തിൽ അസ്ലമിന്റെ മകനാണ് മുഹമ്മദ്. മറ്റൊരു വാഹനം റോഡിന് കുറുകെ വന്ന് വെട്ടിച്ചതോടെ ഈ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇതോടെ അമ്മയുടെ കൈയിലിരുന്ന കുഞ്ഞ് താഴെ വീഴുകയായിരുന്നു.

ഇതിനിടെ മറ്റൊരു അപകടത്തിൽ എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം മരിച്ചു. 25കാരിയായ അനഘ പ്രകാശാണ് മരിച്ചത്. അനഘ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസ്സിൽ ഇടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര കോട്ടാത്തലയിലായിരുന്നു അപകടം. ഡിവൈഎഫ്ഐ പ്രവർത്തകയുമാണ് അനഘ. വെണ്ടാർ വിദ്യാദിരാജ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയായ അനഘ നടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് -സുജാ ദമ്പതികളുടെ ഏക മകളാണ്.

To advertise here,contact us