ഹരിപ്പാട്: കരുവാറ്റയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നിരത്തിൽ അനീഷ് (37 ) ആണ് മരിച്ചത്. വീടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്നു അനീഷ്. ഭാര്യ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പിന്നീട് വരാം എന്ന് പറയുകയും പിന്നിട് വിളിക്കാൻ എത്തിയപ്പോൾ കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്നതുമാണ് കണ്ടത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.ഉടൻതന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന് ശ്രമം; പ്രതി പിടിയില്