ഭൂമി തരംമാറ്റി നൽകുന്നതിന് കൈക്കൂലി; ആലപ്പുഴയില് വില്ലേജ് ഓഫീസ് ജീവനക്കാർ പിടിയിൽ

പുന്നപ്ര സ്വദേശിയുടെ പരാതിയുടെ തുടർന്നായിരുന്നു അറസ്റ്റ്

ആലപ്പുഴ: ഭൂമി തരംമാറ്റി നൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ജീവനക്കാരെ വിജിലൻസ് സംഘം പിടികൂടി. പുന്നപ്ര സ്മാര്ട്ട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദ്, വില്ലേജ് ഫീല്ഡ് അസിസ്റ്റന്റ് അശോകന് എന്നിവരെയാണ് 5000 രൂപ വാങ്ങിയതിനെ തുടർന്ന് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു; പ്രതികൾ ഒളിവിൽ

പുന്നപ്ര സ്വദേശിയുടെ പരാതിയുടെ തുടർന്നായിരുന്നു അറസ്റ്റ്. ഭൂമി തരംമാറ്റി നൽകുന്നതിന് പണം ആവശ്യപ്പെട്ടതായി ഇദ്ദേഹം അറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ വിജിലൻസ് സംഘം വില്ലേജ് ഓഫീസിലെത്തുകയായിരുന്നു. തുടർന്ന് പണവുമായി ഇരുവരും പിടിയിലാവുകയായിരുന്നു.

To advertise here,contact us